അറിഞ്ഞോ ?മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു

മുംബൈ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു. നവംബറിൽ എട്ട് ശതമാനമാണ് വർധന. ഒക്ടോബറിൽ അവസാനിച്ച മാസത്തിൽ 22.23 ലക്ഷം കോടിയായിരുന്നു മൊത്തം ആസ്തി. നവംബർ അവസാനത്തോടെ ഇത് 24.03 ലക്ഷം കോടി രൂപയായി. ലിക്വിഡ് ഫണ്ടിലാണ് നവംബറിൽ കാര്യമായ നിക്ഷേപമെത്തിയത്. ഓഹരി അധിഷ്ഠിത ഫണ്ടിലും ടാക്സ് സേവിങ് ഫണ്ടിലും കാര്യമായ നിക്ഷേപമെത്തിിയതായി ആംഫി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 1.36 ലക്ഷം കോടി രൂപയാണ് ലിക്വിഡ് ഫണ്ടിലെത്തിയത്. 8,400 കോടി ടാക്സ് സേവിങ് ഫണ്ട് ഉൾപ്പടെയുള്ള ഓഹരി അധിഷ്ഠിത ഫണ്ടുകളിലും 215 കോടി ബാലൻസ്ഡ് ഫണ്ടിലും നിക്ഷേപമായെത്തി. മൊത്തം 1.42 ലക്ഷം കോടി രൂപയാണ് നവംബറിൽ ഫണ്ടുകളിൽ നിക്ഷേപമായെത്തയത്. content highlight: Mutual funds asset base rises 8% to Rs 24 lakh crore till Nov-end

Leave a comment

Your email address will not be published. Required fields are marked *